അസിം ആർ. മഹാജൻ കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ മഷാനുമായി കൂടികാഴ്ചയിൽ

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി കുവൈത്തിൽ

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശന ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി അസിം ആർ. മഹാജൻ കുവൈത്തിലെത്തി. കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ ഹമദ് അൽ മഷാൻ അദ്ദേഹത്തെ സ്വീകരിച്ചു.

കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഏറ്റവും പുതിയ പ്രാദേശിക, അന്താരാഷ്ട്ര സംഭവവികാസങ്ങളും വിലയിരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Indian Additional Secretary visits Ministry of External Affairs in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.