ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് വിപണി തേടി മെയ്ഡ് ഇന്‍ ഇന്ത്യ പ്രദര്‍ശനം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ ഉപകരണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. സാല്‍മിയ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന പ്രദര്‍ശനം ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു. 
ശനിയാഴ്ച രാവിലെ പത്തര മുതല്‍ രാത്രി എട്ടുവരെ ആയിരുന്നു പ്രദര്‍ശനം. ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍, ഓട്ടോമൊബൈല്‍ ആക്സസറീസ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാനമായും പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ടാറ്റ, അശോക് ലെയ്ലാന്‍ഡ്, മാരുതി, മഹീന്ദ്ര, ഐഷര്‍, ഫോഴ്സ് ഓട്ടോ മൊബൈല്‍സ്, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയ വാഹന കമ്പനികളും ജെ.കെ ടയേഴ്സ്, ടി.വി.എസ്, ബാലകൃഷ്ണ ടയേഴ്സ്, എം.ആര്‍.എഫ് തുടങ്ങിയ ടയര്‍ നിര്‍മാതാക്കളും പ്രദര്‍ശനത്തില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തി. ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ക്ക് കുവൈത്ത് വിപണിയില്‍ ആവശ്യക്കാര്‍ ഏറുകയാണെന്ന് അശോക് ലെയ്ലാന്‍ഡ് അസിസ്റ്റന്‍റ് മാര്‍ക്കറ്റിങ് മാനേജര്‍ ഷാജഹാന്‍ കണ്ടോത്ത് പറഞ്ഞു. ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്, ഇന്‍ഡക്സ് ബാറ്ററിസ്, ഒനിഡ കെന്‍സ്റ്റാര്‍, വി.ഐ.പിയോ തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകളും പവലിയനുകള്‍ ഒരുക്കിയിരുന്നു. മെയ്ഡ് ഇന്‍ ഇന്ത്യ പ്രദര്‍ശനം വീക്ഷിക്കാന്‍ സ്വദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയ-തായി സംഘാടകര്‍ അറിയിച്ചു.
 

Tags:    
News Summary - india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.