കുവൈത്ത് സിറ്റി: ഇന്ത്യ കുവൈത്ത് വ്യാപാര, നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുമെന്ന് കേന്ദ ്ര വാണിജ്യ, വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഡൽഹിയിൽ ഇന്ത്യയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജീം, മറ്റു ഗൾഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇരുരാജ്യങ്ങളിലേക്കുമുള്ള പ്രതിവാര വിമാന സീറ്റുകളുടെ എണ്ണം കൂട്ടുന്നതിെൻറ നടപടിക്രമങ്ങൾ യോഗം ചർച്ച ചെയ്തു. ഇതുസംബന്ധിച്ച് കഴിഞ്ഞ ജനുവരിയിൽ നടത്തിയ യോഗത്തിലെ തീരുമാനങ്ങളും വിലയിരുത്തി. സിവിൽ വ്യോമയാന മേഖലയിൽ പ്രതിവർഷം 20 ശതമാനം വളർച്ചയുണ്ടെന്നും സീറ്റ് വർധിപ്പിക്കുന്നത് വരുമാന വർധനക്ക് സഹായിക്കുമെന്നും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.