‘സ്കൈ ഷീൽഡ് -2025’ സംയുക്ത അഭ്യാസത്തിൽനിന്ന്
കുവൈത്ത് സിറ്റി: രാജ്യസുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ പ്രതിരോധ സംവിധാന ശേഷി വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ച് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അസ്സബാഹ്. ബഹ്‌റൈൻ മിസൈൽ യൂനിറ്റ്, യു.എസ് സൈന്യം, ബ്രിട്ടീഷ് മിലിട്ടറി മിഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ കുവൈത്ത് വ്യോമ പ്രതിരോധ സേന നടത്തിയ ‘സ്കൈ ഷീൽഡ് -2025’ സംയുക്ത അഭ്യാസത്തിന്റെ സമാപന ചടങ്ങിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
സൗഹൃദ രാജ്യങ്ങളുടെ സേനകളുമായുള്ള ഫലപ്രദമായ സഹകരണത്തെ അദ്ദേഹം അഭിനന്ദിച്ചു. വ്യോമസേനയുടെ ശേഷിയും സൗഹൃദരാജ്യ സേനകളുമായുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള പ്രായോഗിക ഉദാഹരണമാണ് ഈ അഭ്യാസമെന്നും വ്യക്തമാക്കി. വ്യോമ പ്രതിരോധ സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി സഹോദര, സൗഹൃദ രാജ്യങ്ങളുമായുള്ള കുവൈത്ത് സൈന്യത്തിന്റെ പരിശീലന പരിപാടികളുടെ ഭാഗമായിരുന്നു അഭ്യാസം. തത്സമയ വെടിവെപ്പ്, വൈദഗ്ധ്യം പങ്കിടൽ, പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.