Posted On
date_range Updated On
date_range യാത്രാ വാഹനങ്ങളുടെ ഇറക്കുമതിയിൽ വർധന
കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം കുവൈത്ത് 1.546 ബില്യൺ ദീനാർ മൂല്യമുള്ള യാത്രാ വാഹനങ്ങൾ ഇറക്കുമതി ചെയ്തു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരം.
യാത്രാ വാഹന ഇറക്കുമതിയിൽ 15.9 ശതമാനം വർധനവ് രേഖപ്പെടുത്തി. സ്വർണ്ണ ഇറക്കുമതിയിലും മെഡിക്കൽ ഉൽപ്പന്നങ്ങളിലും ഗണ്യമായ ഉയർച്ചയുണ്ടായി. ഇരുമ്പ് പൈപ്പുകൾ ഉൾപ്പെടെയുള്ള എണ്ണമേഖല അനുബന്ധ ഇറക്കുമതികളും വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം മൊബൈൽ ഫോണുകളും യന്ത്രസാമഗ്രികളും ഇറക്കുമതിയിൽ ഇടിവ് രേഖപ്പെടുത്തി. വിപണിയിലെ ആവശ്യകതയിലെ മാറ്റങ്ങളാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.