കുവൈത്ത് സിറ്റി: കുവൈത്തിലെത്തുന്ന പ്രവാസികൾക്ക് എച്ച്.ഐ.വി പരിശോധന കർശനമാക്കി. വ്യക്തതയില്ലാത്ത എച്ച്.ഐ.വി പരിശോധന ഫലവുമായെത്തുന്ന പ്രവാസികൾക്ക് വിസ വിലക്കിന് കാരണമാകും. എച്ച്.ഐ.വി ആന്റിബോഡി പരിശോധന ഫലങ്ങളിൽ അവ്യക്തതയുണ്ടായാൽ റെസിഡൻസി അപേക്ഷകരെയും പുതുതായി എത്തുന്നവരെയും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽഅവാദി വ്യക്തമാക്കി. ഇത്തരം വ്യക്തികളെ ആരോഗ്യപരമായി അയോഗ്യൻ ആയാണ് കണക്കാക്കുക.
എച്ച്.ഐ.വി നില സ്ഥിരീകരിക്കുന്നതിനുള്ള ബദൽ മാർഗമായി പി.സി.ആർ പരിശോധന ഉപയോഗിക്കാൻ കഴിയില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പകരം, അന്തിമ യോഗ്യത നിർണയിക്കാൻ വ്യക്തികൾ രണ്ട് അധിക ആന്റിബോഡി പരിശോധനകളും രണ്ട് തരം വൈറസുകൾക്കുമായി രണ്ട് പി.സി.ആർ പരിശോധനകളും നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.