ഇന്ത്യൻ വിമൻസ് നെറ്റ്വർക്ക് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ ഇന്ത്യൻ വിമൻസ് നെറ്റ്വർക്ക് എന്നപേരിൽ വനിത കൂട്ടായ്മക്ക് തുടക്കമായി.
ഹവല്ലി ആർട്സ് അസോസിയേഷൻ ഹാളിൽ നടന്ന നമസ്തേ കുവൈത്ത് ഗ്രാൻഡ് ഫിനാലെയിൽ ആയിരുന്നു കൂട്ടായ്മയുടെ ഔദ്യോഗിക തുടക്കം. സമൂഹത്തിെൻറ വിവിധ തുറകളിലുള്ള ഇന്ത്യൻ സ്ത്രീകളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വിമൻസ് നെറ്റ്വർക്ക് ഉദ്ഘാടനം. കുവൈത്തിലെ മുഴുവൻ ഇന്ത്യൻ വനിതകളെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ വിമൻസ് നെറ്റ് വർക്കിന് എംബസി രൂപം നൽകിയതെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു.
വിദ്യാഭ്യാസം, ബിസിനസ്, സംസ്കാരം, ആരോഗ്യം, ശാസ്ത്രം, സാഹിത്യം, കല, കായികം തുടങ്ങിയ മേഖലകളിൽ കുവൈത്തിലെ ഇന്ത്യൻ സ്ത്രീ സമൂഹത്തിെൻറ കഴിവും ഇടപെടലും പ്രോത്സാഹിപ്പിക്കാനും പുതിയ പ്ലാറ്റ്ഫോം സഹായകമാകുമെന്നും അംബാസഡർ കൂട്ടിച്ചേർത്തു.
എംബസി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് com1.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.