മ​രു​ഭൂ​മി​യി​ൽ അ​ല​ക്ഷ്യ​മാ​യി ത​ള്ളി​യ മാ​ലി​ന്യം

കു​വൈ​ത്ത്​ സി​റ്റി: മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി. ശൈ​ത്യ​കാ​ല ത​മ്പു​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ്​ ഒ​ഴി​ഞ്ഞ ഭാ​ഗ​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത്. ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ഇൗ ​ഭാ​ഗ​ങ്ങ​ളി​ൽ ​മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ എ​ത്തു​ന്നി​ല്ല.

അ​തേ​സ​മ​യം, ആ​യി​ര​ക്ക​ണ​ക്കി​ന്​ ത​മ്പു​ക​ൾ നി​യ​മം ലം​ഘി​ച്ച്​ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ്​ പ​രി​​സ്ഥി​തി​ക്ക്​ നാ​ശം വി​ത​ച്ച്​ മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 4000ത്തി​ലേ​റെ ത​മ്പു​ക​ൾ ഇ​തി​ന​കം നീ​ക്കം ചെ​യ്​​തു.

ത​മ്പു​ക​ൾ​ക്കി​ട​യി​ലെ അ​ക​ലം കാ​ര​ണം വേ​ഗ​ത്തി​ൽ നീ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ക​ണ്ണെ​ത്താ മ​രു​ഭൂ​മി​യി​ൽ പ​ല​യി​ട​ത്താ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന ത​മ്പു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തു​ത​ന്നെ പ്ര​യാ​സ​മാ​ണ്. പ​ര​ന്നു​കി​ട​ക്കു​ന്ന മ​രു​ഭൂ​മി​യി​ൽ പ​ല​യി​ട​ത്തേ​ക്കാ​യി യ​​ന്ത്ര​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും എ​ത്തി​ക്ക​ൽ ശ്ര​മ​ക​ര​മാ​ണ്. റോ​ഡോ​ര​ത്ത്​ കാ​ണു​ന്ന ഭാ​ഗ​ത്തെ ത​മ്പു​ക​ളാ​ണ്​ കാ​ര്യ​മാ​യി നീ​ക്കി​യ​ത്​. രാ​വി​ലെ ന​ട​ത്തി​യി​രു​ന്ന പ​രി​ശോ​ധ​ന വൈ​കീ​ട്ട​ത്തേ​ക്ക്​ കൂ​ടി നീ​ട്ടി​യി​ട്ടു​ണ്ട്. ന​വം​ബ​ർ 15 മു​ത​ൽ മാ​ർ​ച്ച് 15 വ​രെ നാ​ലു​മാ​സ​മാ​ണ് മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ത​ണു​പ്പ് ആ​സ്വാ​ദ​ന ത​മ്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തോ​ടെ അ​ന​ധി​കൃ​ത​മാ​യി പ​ല​രും ത​മ്പ്​ നി​ർ​മി​ച്ചു. മാ​ലി​ന്യം ത​ള്ളു​ന്ന​ത്​ മേ​ഖ​ല​യു​ടെ ഭം​ഗി ന​ശി​പ്പി​ക്കു​ന്നു. പൊ​തു​വി​ൽ രാ​ജ്യ​ത്ത്​ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ മാ​ലി​ന്യം ഗ​ണ്യ​മാ​യി കൂ​ടി​വ​രു​ക​യാ​ണ്.

പ്ര​തി​ദി​ന മാ​ലി​ന്യ​ത്തി​െൻറ കാ​ര്യ​ത്തി​ൽ ലോ​ക​ത്തു​ത​ന്നെ മു​ന്നി​ലാ​ണ്​ കു​വൈ​ത്ത്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി സ്ഥാ​പി​ച്ച പെ​ട്ടി​ക​ളി​ല​ല്ലാ​തെ റോ​ഡ​രി​കി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ മൂ​ല​ക​ളി​ലും പ​ല​യി​ട​ത്തും മാ​ലി​ന്യ സ​ഞ്ചി​ക​ൾ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്.

Tags:    
News Summary - In the wilderness, financial law abounds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.