Posted On
date_range Updated On
date_range കസാകിസ്താനിൽനിന്ന് പക്ഷി ഉൽപന്ന ഇറക്കുമതി വിലക്കി
കുവൈത്ത് സിറ്റി: കസാകിതാനിൽനിന്നുള്ള പക്ഷി ഉൽപന്ന ഇറക്കുമതി വിലക്കി കുവൈത്ത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം വിലക്ക് ഏർപ്പെടുത്തിയത്.
പുതിയതും ശീതീകരിച്ചതുമായ മാംസങ്ങൾക്കും മുട്ടക്കും വിലക്ക് ബാധകമാണ്. അതേസമയം, 70 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉൗഷ്മാവിൽ വേവിച്ച ഉൽപന്നങ്ങൾക്ക് ഇളവുണ്ട്.
ഇറക്കുമതി ചെയ്യുന്ന പക്ഷി ഉൽപന്നങ്ങളിൽ രോഗാണുബാധ കണ്ടെത്തിയാൽ തിരിച്ചയക്കുന്നതിനുള്ള ചെലവ് ഇറക്കുമതി ചെയ്യുന്നയാൾ വഹിക്കേണ്ടി വരുമെന്ന് കാർഷിക, മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.