കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ ഇമ്യൂൺ (മുനാ) ആപ്ലിക്കേഷൻ നവീകരിച്ചു. കുടുംബനാഥെൻറ ഫോണിൽ കുടുംബാംഗങ്ങളും ജോലിക്കാരും ഉൾപ്പെടെ ആറുപേരുടെ വാക്സിനേഷൻ വിവരങ്ങളും കോവിഡ് ഫലങ്ങളും ചേർക്കാൻ കഴിയും വിധമാണ് പരിഷ്കരണം.
ആരോഗ്യ മന്ത്രാലയത്തിലെ ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്മെൻറ് ഡയറക്ടർ എൻജിനീയർ അഹ്മദ് അൽ ഗാരിബ് അറിയിച്ചതാണിത്. സ്മാർട്ട് ഫോണുകൾ ഇല്ലാത്ത കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും വീട്ടുജോലിക്കാരുടെയും വിവരങ്ങൾ ചേർക്കാൻ കഴിയുന്നത് ഉപകാരപ്രദമാണ്.
ഇമ്യൂൺ ആപ്പിലെ വാക്സിനേഷൻ, കോവിഡ് സ്റ്റാറ്റസ് വിവിധ സ്ഥലങ്ങളിൽ പ്രവേശനത്തിന് മാനദണ്ഡമാക്കുന്നുണ്ട്. വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതും ഇത് മാനദണ്ഡമാക്കിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.