കുവൈത്ത് സിറ്റി: സ്വദേശി പാർപ്പിട ഏരിയകളിൽ പ്രവാസി ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ നടപടി തുടരുന്നു. ഫിർദൗസിൽ പ്രവാസി ബാച്ചിലർമാർ താമസിക്കുന്ന 16 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. ഫർവാനിയ ഗവർണറേറ്റിലെ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പാണ് നടപടി സ്വീകരിച്ചത്. റെസിഡൻഷ്യൽ ഏരിയകളിലെ ഫീൽഡ് ഇൻസ്പെക്ഷൻ സംഘം നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
നിയമലംഘനം കെട്ടിട ഉടമകളെ മുൻകൂട്ടി അറിയിച്ചിരുന്നതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. മുന്നറിയിപ്പുകൾ പാലിക്കാത്തതിനെ തുടർന്നാണ് ഇടപെടൽ. ഇത്തരം ലംഘനങ്ങൾ തടയുന്നതിന് എല്ലാ ഗവർണറേറ്റുകളിലും പരിശോധന തുടരും. ഫർവാനിയ ഗവർണറേറ്റിൽ നേരത്തെയും സമാനമായ നിരവധി നടപടികൾക്ക് സ്വീകരിച്ചിരുന്നു.രാജ്യത്ത് സ്വദേശി പാർപ്പിട ഏരിയകളിൽ പ്രവാസി ബാച്ചിലർമാർ താമസിക്കുന്നതിന് നിയന്ത്രണമുണ്ട്. ചട്ടങ്ങൾ പാലിക്കാൻ മുനിസിപ്പാലിറ്റി വസ്തു ഉടമകളോട് അഭ്യർഥിച്ചു. പൗരന്മാർക്ക് മുനിസിപ്പൽ ഹോട്ട്ലൈൻ വഴിയോ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയോ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.