പ്രതിയും പിടികൂടിയ വാഹനങ്ങളും
കുവൈത്ത് സിറ്റി: അനധികൃതമായി മദ്യം നിർമിക്കുകയും ശേഖരിക്കുകയും ചെയ്തതിന് പ്രവാസി അറസ്റ്റിൽ. അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് പ്രതിയെ പിടികൂടിയത്.
പ്രാദേശികമായി ഉൽപാദിപ്പിച്ച മദ്യം താൽകാലികമായി സംഭരിക്കുന്നതിനായി നിരവധി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ഇയാൾ ഉപയോഗിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. മദ്യം നിർമിക്കുന്നതും സംഭരിക്കുന്നതും സംബന്ധിച്ച രഹസ്യ വിവരത്തെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
തുടർന്ന് ഓപ്പൺ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട വാഹനങ്ങളിൽ ഒളിപ്പിച്ച 3,828 കുപ്പി മദ്യം കണ്ടെത്തി. സെക്ടർ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽമുനിഫിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.