ഫൈസൽ നന്മണ്ടയെ ഐ.ഐ.സി ഭാരവാഹികൾ
വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർകസുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ടക്ക് കുവൈത്ത് വിമാനത്താവളത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി സ്വീകരണം നൽകി. മുജാഹിദ് ഗേൾസ് മൂവ്മെന്റ് (എം.ജി.എം) വെള്ളിയാഴ്ച സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ സംഘടിപ്പിക്കുന്ന വനിത സമ്മേളനത്തിൽ പങ്കെടുക്കാനായാണ് ഫൈസൽ നന്മണ്ട കുവൈത്തിലെത്തിയത്.
സ്വീകരണത്തിന് ഐ.ഐ.സി പ്രസിഡന്റ് യൂനുസ് സലീം, ഉപാധ്യക്ഷൻ അബൂബക്കർ സിദ്ദീഖ് മദനി, ഓഫിസ് സെക്രട്ടറി നബീൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. വനിത സമ്മേളനം സൽസബീൽ ചാരിറ്റി അസോസിയേഷൻ മാനേജർ ഡോ. അമൽ ഡാവൂദ് ഉദ്ഘാടനം ചെയ്യും.
അമേരിക്കൻ -കൗൺസലിങ് സൈക്കോളജിസ്റ്റും ബിഹേവിയർ അനലിസ്റ്റുമായ റസിയ നിസാർ മുഖ്യാതിഥിയായി പങ്കെടുക്കും.
വിവിധ സംഘടന പ്രതിനിധികളും സംബന്ധിക്കും.
‘വിശ്വ മാനവികതക്ക് വേദ വെളിച്ചം’എന്ന പ്രമേയത്തിൽ ഫെബ്രുവരിയിൽ കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കുവൈത്ത് തല പ്രചരണ ഭാഗമായാണ് സംഗമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.