ഇടുക്കി അസോസിയേഷൻ ചിൽഡ്രൻസ് ഫോറം അംഗങ്ങൾ ഭാരവാഹികൾക്കൊപ്പം
കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് ചിൽഡ്രൻസ് ഫോറം രൂപവത്കരിച്ചു. അബ്ബാസിയയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ സീനിയർ അംഗം ജിജി മാത്യു കുട്ടികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രസിഡന്റ് ബിനു ആഗ്നേൽ ജോസ്, ജനറൽ സെക്രട്ടറി ജോമോൻ പി. ജേക്കബ്, വൈസ് പ്രസിഡന്റ് അനീഷ് പ്രഭാകരൻ, അഡ്വൈസറി ബോർഡ് ചെയർമാൻ എബിൻ തോമസ്, ചിൽഡ്രൻസ് ഫോറം കോഓഡിനേറ്റർ ടെറൻസ്, ചിൽഡ്രൻസ് ഫോറം കൺവീനർ എവ്ലിൻ നിക്സ് എന്നിവർ ആശംസകൾ നേർന്നു.ഇവനാ ബിനോയിയുടെ സംഗീത പ്രകടനം പരിപാടിക്ക് മാറ്റുകൂട്ടി. കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.