ക്രിസ് ഗ്രാബെൻസ്റ്റൈൻ
കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ (ഐ.സി.എസ്.കെ) അമ്മാൻ ബ്രാഞ്ചിലെ റീഡേഴ്സ് ക്ലബ്, അന്താരാഷ്ട്ര പ്രശസ്തി നേടിയ എഴുത്തുകാരൻ ക്രിസ് ഗ്രാബെൻസ്റ്റൈനുമായി വെർച്വൽ ആശയവിനിമയം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ രാജേഷ് നായർ ഓൺലൈൻ സെഷൻ ഉദ്ഘാടനം ചെയ്തു.
കുവൈത്തിലെ യുവ വായനക്കാരെ ആഗോള സാഹിത്യ വ്യക്തിത്വങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ റീഡേഴ്സ് ക്ലബിന്റെ തുടർച്ചയായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.മേരി ഐസക് അധ്യക്ഷതവഹിച്ചു. റീഡേഴ്സ് ക്ലബിന്റെ പ്രസിഡന്റ് റീമ ജാഫർ സ്വാഗത പ്രസംഗം നടത്തി.വൈസ് പ്രസിഡന്റ് റിയ ജാഫർ സെഷൻ മോഡറേറ്റ് ചെയ്തു. വിദ്യാർഥികളുമായി ക്രിസ് ഗ്രാബെൻസ്റ്റൈൻ തന്റെ എഴുത്തു യാത്രയുടെ പ്രചോദനാത്മകമായ കഥ പങ്കുവെച്ചു. തന്റെ ആദ്യത്തെ മൂന്ന് കൈയെഴുത്തുപ്രതികൾ എല്ലാ പ്രസാധകരും നിരസിച്ചു.
നാലാമത്തെ പുസ്തകം മാത്രമാണ് ഒടുവിൽ അംഗീകരിക്കപ്പെട്ടത്. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായി ഇത് മാറിയെന്നും അദ്ദേഹം വെളിപ്പെടുത്തി. തിരിച്ചടികൾ, സ്വപ്നങ്ങൾ പിന്തുടരുന്നതിൽ നിന്നും കഠിനാധ്വാനം ചെയ്യുന്നതിൽനിന്നും നമ്മെ പിന്തിരിപ്പിക്കരുതെന്നും വിദ്യാർഥികളെ ഉണർത്തി.
ഗൾഫ് മേഖലയിലെ വിദ്യാർഥികളുമായി സംവദിക്കാൻ കഴിഞ്ഞതിൽ ഗ്രാബെൻസ്റ്റൈൻ നന്ദി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.