ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വിദ്യാർഥികൾ ഹിന്ദി ദിനാഘോഷത്തിൽ 

ഐ.സി.എസ്.കെ അമ്മാൻ ഹിന്ദി ദിനം ആഘോഷിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ അമ്മാൻ ബ്രാഞ്ച് ലോക ഹിന്ദി ദിനം ആഘോഷിച്ചു. ആഘോഷ ഭാഗമായി സ്കൂളിലെ ഹിന്ദി വിഭാഗം വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പോസ്റ്റർ നിർമാണ മത്സരം, സംഘനൃത്തം, ഹിന്ദി ഗാനാലാപനം, സംഘഗാനം, പ്രസംഗ എന്നിങ്ങനെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രത്യേക അസംബ്ലിയും നടന്നു. സ്‌കൂൾ റേഡിയോയിലൂടെ ഹിന്ദി ഭാഷയിൽ വിദ്യാർഥികളും അധ്യാപകരും നടത്തിയ അവതരണം ശ്രദ്ധേയമായി.

ഒമ്പതാം ക്ലാസിലെ വിദ്യാർഥിനികളായ മറിയം ചോർഗെയും സിമ്രാൻ കൗറും പരിപാടിയുടെ അവതാരകരായി. അഞ്ചാം ക്ലാസിലെ അർസൂവിന്റെ മനോഹരമായ ഹിന്ദി കവിത ചൊല്ലലിലൂടെയാണ് പ്രോഗ്രാം ആരംഭിച്ചത്.

എട്ടാം ക്ലാസിലെ ആര്യ മനോജ് കവി കബീർദാസിന്റെ ഈരടി (ദോഹ) അവതരിപ്പിച്ചു. ഹിന്ദി ഡിപ്പാർട്മെന്റിലെ അധ്യാപകരായ രൂപീന്ദർ കൗർ ഗാനവും സൂര്യ ബാനുവിന്റെ ഹിന്ദിയുടെ പ്രാധാന്യത്തെക്കുറിച്ച പ്രഭാഷണവും നടന്നു.

രാഷ്ട്രഭാഷയായ ഹിന്ദിയെക്കുറിച്ച് സംസാരിച്ച പ്രിൻസിപ്പൽ രാജേഷ് നായർ കുട്ടികളെയും അധ്യാപകരെയും അഭിനന്ദിച്ചു. 

Tags:    
News Summary - ICSK Amman celebrated Hindi Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.