ഐ.സി.ജി.എസ് സാർത്തക് ഗുഡ്വിൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ഐ.സി.ജി.എസ് സാർത്തക് ഗുഡ്വിൽ കുവൈത്തിൽ എത്തുന്നു. ഡിസംബർ ഒമ്പതുമുതൽ 12 വരെ സന്ദർശനത്തിന്റെ ഭാഗമായി കപ്പൽ കുവൈത്തിൽ ഉണ്ടാകും. കുവൈത്തിന്റെയും ഇന്ത്യയുടെയും നാവിക-തീരസംരക്ഷണ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടിയുടെ ഭാഗമായിട്ടാണ് സന്ദർശനം.
സന്ദർശന കാലയളവിൽ സാർത്തക്കിലെ ഉദ്യോഗസ്ഥർ കുവൈത്ത് നാവിക സേനയുമായി ചേർന്ന് സംയുക്ത നാവിക അഭ്യാസവും നടത്തും. ഇരുരാജ്യങ്ങളുടെയും തീരസംരക്ഷണ സേനകൾക്കിടയിലെ പരസ്പര ധാരണയും പ്രവർത്തന സഹകരണവും ശക്തിപ്പെടുത്തുന്നതിൽ ഈ സന്ദർശനം സഹായകമാകും എന്നാണ് പ്രതീക്ഷ.
തദ്ദേശീയമായി നിർമിച്ച സാർത്തക്, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ സമുദ്ര നിരീക്ഷണവും രക്ഷാപ്രവർത്തന ശേഷിയും വർധിപ്പിക്കാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉപയോഗിക്കുന്ന അത്യാധുനിക ഓഫ്ഷോർ പട്രോൾ വെസൽ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.