കുവൈത്ത് സിറ്റി: ഇബ്രാഹിമി പള്ളിയുടെ ഭരണപരമായ അധികാരങ്ങൾ ഫലസ്തീൻ ഔഖാഫ്, മതകാര്യ മന്ത്രാലയത്തിൽ നിന്ന് കിര്യത്ത് അർബ സെറ്റിൽമെന്റിലെ ജൂത മത കൗൺസിൽ എന്ന് വിളിക്കപ്പെടുന്നതിലേക്ക് മാറ്റാനുള്ള ഇസ്രായേൽ പദ്ധതികളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇത്തരം നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ മതപരമായ പവിത്രതയും നിയമപരവും ചരിത്രപരവുമായ പദവിയെ ബാധിക്കുന്നതുമായ ഏകപക്ഷീയ നടപടികളെ പൂർണമായും നിരാകരിക്കുന്നു. സമാധാനം നിലനിർത്താനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ കുറച്ചുകാണുന്ന നടപടികൾ തടയുന്നതിന് നിയമപരവും ധാർമികവുമായി ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും സുരക്ഷ കൗൺസിലിനോടും കുവൈത്ത് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.