Posted On
date_range Updated On
date_range ഇ. അഹമ്മദ് എക്സലൻസ് അവാർഡ് ഡോ. പി.എ. ഇബ്രാഹിം ഹാജിക്ക്
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി 40ാം വാർഷികാഘോഷ ഭാഗമായി നാഷനൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഇ. അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ -അറബ് ഫ്രൻഡ്ഷിപ്പ് ഡോ. പി.എ. ഇബ്രാഹിം ഹാജിക്ക്. നവംബർ 10ന് നടക്കുന്ന 40ാം വാർഷികാഘോഷ സമാപന മഹാസമ്മേളനത്തിൽ അവാർഡ് കൈമാറുമെന്ന് സംഘാടക സമിതി അറിയിച്ചു. ഇന്ത്യയും യു.എ.ഇ, കുവൈത്ത്, സൗദി തുടങ്ങിയ അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ പങ്കുവഹിച്ച ഡോ. പി.എ. ഇബ്രാഹിം ഹാജി ഓട്ടോമൊബൈൽ എൻജിനീയറായാണ് പ്രവാസ ജീവിതം തുടങ്ങിയത്. ‘ചന്ദ്രിക’ ദിനപത്ര ഡയറക്ടർ, മലബാർ ചാരിറ്റബിൾ ട്രസ്റ്റിെൻറയും മലബാർ ഗോൾഡിെൻറയും കോ. ചെയർമാൻകൂടിയായ ഇബ്രാഹിം ഹാജി മറ്റു നിരവധി വിദ്യാഭ്യാസ- വ്യവസായ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം വഹിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.