ഐ.ബി.പി.സി പ്രതിനിധികൾ അംബാസഡർ ഡോ.ആദർശ് സ്വൈകക്കൊപ്പം
കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈകയ്ക്കും ഭാര്യ വന്ദന സ്വൈകയ്ക്കും യാത്രയയപ്പ് നൽകി.
ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെടുത്തുന്നതിലും കുവൈത്തികളുമായുള്ള ആത്മബന്ധം വളർത്തുന്നതിലും, വ്യാപാര-സാംസ്കാരിക ഇടപഴകലുകൾക്ക് പുതുവഴികൾ തുറന്നതിലും ഡോ. സ്വൈക നൽകിയ പ്രോത്സാഹനവും പിന്തുണയും ഐ.ബി.പി.സി അനുസ്മരിപ്പിച്ചു.
ഐ.ബി.പി.സിയുമായി ചേർന്ന് ഇന്ത്യ-കുവൈത്ത് സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞതായി ഡോ.ആദർശ് സ്വൈക ചൂണ്ടിക്കാട്ടി. പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.