ഐ.ബി.പി.സി വാർഷികാഘോഷത്തിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി വിളക്കുകൊളുത്തുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) 24ാം വാർഷികാഘോഷവും അവാർഡ് നിശയും വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ബിസിനസ്, വ്യവസായ രംഗത്തുള്ളവരും നയതന്ത്രജ്ഞരും പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി മുഖ്യാതിഥിയായി പങ്കെടുത്തു. കുവൈത്ത് വാണിജ്യ മന്ത്രി ഖലീഫ അബ്ദുല്ല അൽ അജിലിനു വേണ്ടി അന്താരാഷ്ട്ര ബന്ധ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽഹെർസ് ആശംസ നേർന്നു. എച്ച്.സി.എൽ ടെക് ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര മുഖ്യപ്രഭാഷണം നടത്തി.
ഐ.ബി.പി.സി ചെയർമാൻ കൈസർ ഷാക്കിർ സിൽവർ ജൂബിലി വർഷാരംഭം പ്രഖ്യാപിച്ചു. ഐ.ബി.പി.സി സെക്രട്ടറി കെ.പി.സുരേഷ് സ്വാഗതവും ജോ. സെക്രട്ടറി സുനിത് അറോറ നന്ദിയും പറഞ്ഞു.ബിസിനസ് രംഗത്തെ മികവ്, ജീവകാരുണ്യം, ആരോഗ്യം, മാധ്യമ രംഗം തുടങ്ങി ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇടപെടുന്ന വിവിധ മേഖലകളിൽ നിന്നുള്ള 10 പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
ഐ.ബി.പി.സി വൈസ് ചെയർമാൻ ഗൗരവ് ഒബ്റോയ്, ജോ.സെക്രട്ടറി സുനിത് അറോറ, ട്രഷറർ കൃഷൺ സൂര്യകാന്ത് എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഐ.ബി.പി.സി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും കണ്ണിയായി തുടർന്നും പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.