കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ വടക്കന്‍ പ്രദേശമായ സുബിയ്യയില്‍ 7300 വര്‍ഷം പഴക്കമുള്ള മനുഷ്യന്‍െറ വിരലടയാളം കണ്ടത്തെി. കുവൈത്ത് പുരാവസ്തു വകുപ്പ് മേധാവി ഡോ. സുല്‍ത്താന്‍ അല്‍ ദുവൈശ് ആണ് ശിലായുഗ കാലത്തെ വിരലടയാളം കണ്ടത്തെിയ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. അഞ്ച് കുവൈത്തി ഗവേഷകരും 11 പോളണ്ടുകാരും ഒരു അമേരിക്കന്‍ ഗവേഷകയും ഉള്‍പ്പെടുന്ന സംഘമാണ് പ്രദേശത്ത് ആദിമ മനുഷ്യരുടെ കാല്‍പാടുകള്‍ തേടി പര്യവേക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ശിലായുഗത്തിലെ മനുഷ്യരുടെ താമസസ്ഥലം, ആരാധനാലയം, ശ്മശാനങ്ങള്‍, അവര്‍ ഉപയോഗിച്ച പാത്രങ്ങള്‍, കിണറുകള്‍ എന്നിവ പ്രദേശത്തുനിന്ന് നേരത്തേ കണ്ടത്തെിയിരുന്നു. അതിനിടെ, സുബിയ്യയില്‍ കണ്ടത്തെിയ വിരലടയാളം ലോക പൈതൃകങ്ങളുടെ ഗണത്തില്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് സുല്‍ത്താന്‍ അല്‍ ദുവൈശ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ കീഴിലെ സാംസ്കാരിക വിദ്യാഭ്യാസ വിഭാഗമായ യുനെസ്കോയുടെ കുവൈത്ത് സംഘം കഴിഞ്ഞദിവസം പ്രദേശം സന്ദര്‍ശിച്ചു. ഡോ. മുഹമ്മദ് ബൂസിയാന്‍, ഡോ. മുസ്തഫ അല്‍ ഖനൂസി, ഡോ. സഈദ് അല്‍ ജാനി എന്നിവരാണ് അപൂര്‍വ വിരലടയാളം കാണാനത്തെിയത്.
പുരാവസ്തുക്കള്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന്‍െറ ഭാഗമായി പ്രദേശത്ത് കാവല്‍ ശക്തമാക്കാന്‍ അധികൃതര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.