ഡോ. ഹുസൈൻ മടവൂരിനെ കുവൈത്ത് ഇന്ത്യൻ ഹുദാ
സെന്റർ ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഖുർആൻ ഹദീസ് ലേണിങ് സ്കൂൾ സംഗമം വെള്ളിയാഴ്ച സബാഹിയ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയിൽ കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ‘ഖുർആനും ആധുനികതയും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. സെപ്റ്റംബറിൽ നടന്ന ഖുർആൻ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള സമ്മാന വിതരണവും ഈ പരിപാടിയിൽ നടക്കും.
സംഗമത്തിൽ പങ്കെടുക്കുന്നതിനായി കുവൈത്തിൽ എത്തിയ ഡോ. ഹുസൈൻ മടവൂരിനെ കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിന് കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവുമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് 60734850, 66657387.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.