ഹു​ദ സെൻറ​ർ കെ.​എ​ൻ.​എം മ​ദ്​​റ​സ ഫെ​സ്റ്റ് വി​ജ​യി​ക​ൾ അ​ധ്യാ​പ​ക​രോ​ടൊ​പ്പം

ഹു​ദ സെൻറ​ർ കെ.​എ​ൻ.​എം മ​ദ്​​റ​സ ഫെ​സ്റ്റ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ൻ ഹു​ദ സെൻറ​റി​​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ശ്കാ​ത്തു​ൽ ഹു​ദ മ​ദ്​​റ​സ ആ​ർ​ട്സ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ചു. മ​ഹ്ബൂ​ല കാ​ലി​ക്ക​റ്റ്‌ ലൈ​വ് ഇ​ൻ​ഡോ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗം, ക്രി​യാ​ത്മ​ക എ​ഴു​ത്ത്​, ഗു​ണ​പാ​ഠ ക​ഥ, ത​ർ​ജ​മ, ക്വി​സ്, ചി​ത്ര​ര​ച​ന, ചാ​യ​മി​ട​ൽ, ഗാ​നാ​ലാ​പ​നം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ചു.

എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹീം തോ​ട്ട​ക്ക​ണ്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ഹു​ദ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ കെ. ​നാ​സ​ർ സു​ല്ല​മി സം​സാ​രി​ച്ചു. മ​ദ്​​റ​സ പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ല്ല കാ​ര​കു​ന്ന്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ കൗ​ല​ത് സ്വ​ലാ​ഹി​യ, മ​റ്റ്​ അ​ധ്യാ​പ​ക​രാ​യ ഫാ​ത്തി​മ, അ​ബ്​​ദു​റ​ഹ്​​മാ​ൻ സ്വ​ലാ​ഹി, ആ​ദി​ൽ സ​ല​ഫി, അ​ബ്ദു​ൽ ഹ​മീ​ദ് കൊ​ടു​വ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ.​എ​ൻ.​എം സി​ല​ബ​സ് പ്ര​കാ​ര​മാ​ണ് കു​വൈ​ത്തി​ൽ മി​ശ്കാ​ത്തു​ൽ ഹു​ദ മ​ദ്​​റ​സ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. 51237525, 97415065 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.