കുവൈത്ത് സിറ്റി: ഇന്ത്യൻ ഗാർഹികത്തൊഴിലാളികളുടെ ചുരുങ്ങിയ വേതനം 100 ദീനാറാക്കി നി ശ്ചയിച്ചു. ഇന്ത്യൻ എംബസി വെബ്സൈറ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. 2019 ജനുവരി മുതൽ തീര ുമാനത്തിന് പ്രാബല്യമുണ്ട്. ഇതനുസരിച്ച് അവിദഗ്ധ ഹെൽപർമാർ, ശുചീകരണ തൊഴിലാളികൾ, മറ്റു തൊഴിലാളികൾ എന്നിവർക്ക് ചുരുങ്ങിയ വേതനം 100 ദീനാർ ലഭിക്കണം.
നിലവിൽ ഇത് 85 ദീനാർ ആയിരുന്നു. നഴ്സുമാരുടെ മിനിമം വേതനം ഡിപ്ലോമ യോഗ്യതയുള്ളവരുടേത് 275 ദീനാറും ബി.എസ്സി യോഗ്യതയുള്ളവരുടേത് 350 ദീനാറും ആക്കി ഉയർത്തിയിട്ടുണ്ട്. നേരത്തേ ഇത് യഥാക്രമം 260 ദീനാർ, 325 ദീനാർ എന്നിങ്ങനെയായിരുന്നു. വീട്ടുവേലക്കാർ, പാചകക്കാർ, ഡ്രൈവർമാർ തുടങ്ങിയവരുടെ ചുരുങ്ങിയ വേതനം 70 ദീനാറിൽനിന്നാണ് 100 ദീനാറിലേക്ക് ഉയർത്തിയത്. ഗാർഹികത്തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം, താമസം, ചികിത്സ, നാട്ടിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് എന്നിവ നൽകണമെന്ന നിലവിലെ വ്യവസ്ഥയിൽ മാറ്റമില്ല.
പുതുക്കിയ വേതന വിവരപ്പട്ടിക ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്. സെമി സ്കിൽഡ് തൊഴിൽ പട്ടികയിലുള്ളവയടക്കം വിവിധ ജോലികളുടെ മിനിമം വേതനപ്പട്ടിക എംബസി വെബ്സൈറ്റിൽ പട്ടികയായി കൊടുത്തിട്ടുണ്ട്. വിലാസം: http://www.indembkwt.gov.in/Pages/MinWages.aspx. ജീവിതച്ചെലവ് ഉയർന്നതിെൻറയും ഇപ്പോഴത്തെ തൊഴിൽവിപണി നിലവാരത്തിെൻറയും അടിസ്ഥാനത്തിലാണ് ചുരുങ്ങിയ വേതനം പരിഷ്കരിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.