വീട്ടുജോലിക്കാരുടെ വൈദ്യപരിശോധന:  തീരുമാനം മരവിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കാര്‍ ഇഖാമ പുതുക്കുന്നതിനു മുമ്പ് വൈദ്യപരിശോധനക്ക് വിധേയമാകണമെന്ന നിയമം മരവിപ്പിച്ചു. ഇഖാമ കാലാവധി കഴിയുന്നതിനുമുമ്പ് ജോലിക്കാരെ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്പോണ്‍സര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശമാണ് ആഭ്യന്തരമന്ത്രിയുടെ പ്രത്യേക ഉത്തരവ് പ്രകാരം മരവിപ്പിച്ചത്. 
പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്‍െറ ഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഗാര്‍ഹിക ജോലിക്കാര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കിയത്. മെഡിക്കല്‍ സെന്‍ററിലെ അതിരൂക്ഷമായ തിരക്കിനെ തുടര്‍ന്നാണ് ഉത്തരവ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതെന്നാണ് വിവരം. 
ഗാര്‍ഹിക ജോലിക്കാര്‍ ഇഖാമ പുതുക്കുന്നതിനു മുമ്പ് വൈദ്യപരിശോധനക്ക് വിധേയമാകണമെന്ന നിയമം നടപ്പായതോടെ പരിശോധനാ കേന്ദ്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ആള്‍ത്തിരക്കുമൂലം ദീര്‍ഘനേരം ക്യൂവില്‍നിന്നിട്ടും പരിശോധനക്ക് അവസരം കിട്ടാതെ നിത്യവും നിരവധി പേര്‍ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ട്. വീട്ടുജോലിക്കാരുമായത്തെുന്ന സ്വദേശി സ്പോണ്‍സര്‍മാരും പരിശോധനാകേന്ദ്രത്തിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും പതിവാണ്. നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയില്‍ വിദേശികളും മെഡിക്കല്‍ സെന്‍റര്‍ ജീവനക്കാരും പ്രയാസപ്പെട്ടു. വാഹന പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം ഇല്ലാതിരുന്നതിനാല്‍ റോഡുകളിലും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. ഇന്ത്യ ഉള്‍പ്പെടെ നാല്‍പതോളം രാജ്യങ്ങളില്‍നിന്നുള്ള ഗാര്‍ഹിക ജോലിക്കാര്‍ക്ക് ബാധകമാവുന്ന രീതിയിലായിരുന്നു ആരോഗ്യമന്ത്രാലയത്തിന്‍െറ തീരുമാനം. ഇതനുസരിച്ച് ഗാര്‍ഹികത്തൊഴിലാളിയുടെ ഇഖാമ പുതുക്കി നല്‍കണമെങ്കില്‍ പകര്‍ച്ചവ്യാധികളില്‍നിന്ന് മുക്തനാണെന്നുള്ള ആരോഗ്യമന്ത്രാലയത്തിന്‍െറ സാക്ഷ്യപത്രം വേണ്ടിയിരുന്നു. പകര്‍ച്ചപ്പനി, എലിപ്പനി, വസൂരി, ക്ഷയം, എയ്ഡ്സ് പോലുള്ള അസുഖങ്ങള്‍ തടയുന്നതിന്‍െറ ഭാഗമായാണ് സ്വദേശികളുമായി അടുത്ത് ഇടപഴകുന്ന ഗാര്‍ഹിക ജോലിക്കാര്‍ക്ക് വൈദ്യപരിശോധന നിര്‍ബന്ധമാക്കിയത്.
 ഇഖാമ കാലാവധി അവസാനിക്കാറായ തൊഴിലാളികള്‍ക്ക് വൈദ്യപരിശോധനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസത്തേക്ക് താല്‍ക്കാലിക ഇഖാമ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. താല്‍ക്കാലിക ഇഖാമയുടെ കാലാവധി കഴിയുന്നതിനുമുമ്പ്  വൈദ്യപരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കി താമസാനുമതി പുതുക്കിയില്ളെങ്കില്‍ പിന്നീടുള്ള ഓരോ ദിവസത്തിനും പിഴ ഈടാക്കുമെന്നാണ് അറിയിച്ചത്. 
എന്നാല്‍, കണക്കുകൂട്ടലിനപ്പുറത്തെ തിരക്ക് മെഡിക്കല്‍ സെന്‍ററിന്‍െറ സുഗമമായ പ്രവര്‍ത്തനം പോലും പ്രതിസന്ധിയിലാക്കി. തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ച് മന്ത്രിയുടെ ഉത്തരവുണ്ടായത്. അതേസമയം, തീരുമാനം പൂര്‍ണമായും റദ്ദാക്കുകയില്ളെന്നും താല്‍ക്കാലികമായി മരവിപ്പിക്കുക മാത്രമാണെന്നും സൂചനയുണ്ട്. 

Tags:    
News Summary - house labour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.