കുവൈത്ത് സിറ്റി: ഹജ്ജ് സീസണിനും വേനൽക്കാല യാത്രക്കുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹ്. പാസ്പോർട്ട് നിയന്ത്രണ മേഖലകൾ, വിസാ ഇഷ്യൂവിങ് ഹാൾ, ടെർമിനലുകൾ എന്നിവ സന്ദർശിച്ച മന്ത്രി പ്രവർത്തനങ്ങളുടെയും സുരക്ഷ ഒരുക്കങ്ങളുടെയും കാര്യക്ഷമത വിലയിരുത്തി.
‘കുവൈത്ത് വിസ’ പ്ലാറ്റ്ഫോം വഴി വിസ നൽകുന്നതിലെ ഏകോപനവും വിവിധ വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ സേവനം നല്‍കുന്നതിനുള്ള ഒരുക്കവും മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. യാത്രക്കാരുടെ സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ് വനി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.