കുവൈത്ത് സിറ്റി: വിദേശികളും സ്വദേശികളുമായ ജയിൽ അന്തേവാസികളുടെ മുഴുവൻ കടവും ഏറ്റെടുത്തതിന് തൊട്ടുപിറകെ രാജ്യത്തെ അനാഥർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽ ജാബിർ അസ്സബാഹ്. 57ാമത് ദേശീയ ദിനം 27ാമത് വിമോചന ദിനാഘോഷത്തോടനുബന്ധിച്ചാണ് അമീർ സ്വന്തം ചെലവിൽ അനാഥകൾക്ക് സാമ്പത്തിക സഹായം നൽകുന്നത്. കുവൈത്ത് വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുഴുവൻ അനാഥർക്കും സാമ്പത്തികസഹായം നൽകുമെങ്കിലും എത്ര തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ചയാണ് സ്വദേശികളും വിദേശികളുമായ മുഴുവൻ ജയിൽവാസികളുടെയും കടം അമീർ ഏറ്റെടുക്കുമെന്ന് അമീരി ദിവാൻ അറിയിച്ചത്. ഇതുവഴി സാമ്പത്തിക ബാധ്യതയുടെ പേരിൽ ജയിൽവാസം അനുഭവിക്കുന്ന നിരവധി പേരുടെ മോചനത്തിന് വഴിതെളിയും. രാജ്യത്തെ കായികമേഖലക്ക് പ്രോത്സാഹനം നൽകുന്നതിെൻറ ഭാഗമായി ഡിസംബറിലും ജനുവരിയിലുമായി നടന്ന ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ മുഴുവൻ ചെലവും അമീർ സ്വന്തം നിലക്ക് ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.