കുവൈത്ത് സിറ്റി: പുതിയ മരുന്നുകൾക്ക് വില നിശ്ചയിച്ച് ആരോഗ്യമന്ത്രാലയം. സ്വകാര്യ ഫാർമസികളിലെ 69 പുതിയ മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കുമാണ് വില നിർണയിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി അംഗീകാരം നൽകിയത്. മരുന്ന് വിലനിർണയ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ലുക്കീമിയ, പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, ആസ്ത്മ, തൈറോയ്ഡ് തകരാറുകൾ, അൽഷിമേഴ്സ്, മൈഗ്രെയിൻ തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള മരുന്നുകൾ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചികിത്സ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ, മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് മരുന്നുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
പ്രമേഹത്തിനും ഭാരം കുറക്കുന്നതിനുമായി ഉപയോഗിക്കുന്ന കുത്തിവെപ്പിനുള്ള 30 ശതമാനം വിലക്കുറവ് കഴിഞ്ഞ ആഴ്ച നടപ്പിലാക്കിയതായി മന്ത്രാലയം അറിയിച്ചു. അവശ്യ മരുന്നുകൾക്ക് എല്ലാവർക്കും ലഭ്യമാക്കുകയും ചികിത്സ ചെലവ് കുറക്കുകയും ഇതിന്റെ ഭാഗമാണ്. 2024 മേയ്, ജൂലൈ, 2025 മാർച്ച് മാസങ്ങളിലായി 574 മരുന്നുകളുടെ വില കുറച്ചതായും ഈ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.