കുവൈത്ത് സിറ്റി: ഇത് നിർണായക സന്ദർഭമാണെന്നും അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. കോവിഡ് വ്യാപനം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. മൂക്കും മുഖവും മാസ്കോ വസ്ത്രമോ ഉപയോഗിച്ച് മറയ്ക്കണമെന്നും ഉപയോഗശേഷം ഇത് നന്നായി കഴുകണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കണമെന്നും കൈകൾ അണുമുക്തമാക്കാൻ സാനിറ്റൈസർ ഉപയോഗിക്കുകയോ സോപ്പ് ഉപയോഗിച്ച് ഇടക്കിടക്ക് 20 സെക്കൻഡ് സമയമെടുത്ത് കഴുകുകയോ ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.