ജഹ്‌റ ആശുപത്രിയിൽ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ
കുവൈത്ത് സിറ്റി: ജഹ്‌റ ആശുപത്രിയിൽ 15 പ്രധാന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ നടത്തി. ഈജിപ്തിൽനിന്ന് സന്ദർശനത്തിനെത്തിയ വിദഗ്ധ ഡോക്ടർ അഹ്മദ് അൽ ഷൗക്രിയുടെ സഹായത്തോടെയാണ് ഡോ. മുഹമ്മദ് അൽ ജാസ്മിയുടെ നേതൃത്വത്തിലുള്ള വൈദ്യസംഘം 15 സുപ്രധാന ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
എൻഡോസ്കോപ്പി, കാൻസർ, പൊണ്ണത്തടി എന്നിവയിൽ വിദഗ്ധനാണ് ഡോ. അഹ്മദ് ഷൗക്രി. നേരത്തേ രാജ്യത്തിന് പുറത്ത് നടത്തിയിരുന്ന ശസ്ത്രക്രിയകൾ മികവും പരിചയവുമുള്ള അന്താരാഷ്ട്ര ഡോക്ടർമാരുടെ സാന്നിധ്യത്തിൽ കുവൈത്തിൽതന്നെ നടത്താൻ കഴിഞ്ഞത് രോഗികൾക്കും കുടുംബത്തിനും സൗകര്യപ്രദമായെന്ന് ഡോ. മുഹമ്മദ് അൽ ജാസ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.