യാത്രയയപ്പ് ചടങ്ങിൽ ഹയ്യാന്‍ നസീമിന് ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് തുടര്‍പഠനാര്‍ഥം നാട്ടിലേക്ക് പോകുന്ന സ്റ്റുഡന്റസ് ഇന്ത്യ കുവൈത്ത് കേന്ദ്ര ജനറൽ സെക്രട്ടറി ഹയ്യാന്‍ നസീമിന് യാത്രയയപ്പ് നല്‍കി. സ്റ്റുഡന്‍സ് ഇന്ത്യ കുവൈത്ത് കേന്ദ്ര കമ്മിറ്റിയുടെയും കെ.ഐ.ജി ഫഹാഹീല്‍ ഏരിയയുടെയും സംയുക്താഭിമുഖ്യത്തില്‍ ഫഹാഹീൽ യൂണിറ്റി സെന്റർ നടന്ന പരിപാടി കെ.ഐ.ജി ജനറല്‍ സെക്രട്ടറി സാബിക് യുസുഫ് ഉദ്ഘാടനം ചെയ്തു.
സ്റ്റുഡന്‍സ് ഇന്ത്യ കുവൈത്ത് കേന്ദ്ര കൺവീനർ കെ.വി.ഫൈസല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് ഉസാമ അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. സ്റ്റുഡന്‍സ് ഇന്ത്യ കേന്ദ്ര ട്രഷറര്‍ ഷഹീം ഷുക്കൂർ സ്വാഗതവും, ബാസിം ഉമർ ഖിറാഅത്തും നടത്തി. ഫൈസൽ അബ്ദുള്ള, ഫിസാൻ അബ്ദുൽ ഖാദർ, റൈഹാൻ റമീസ്, സഫ്വാൻ സമീർ എന്നിവർ ആശംസകൾ നേർന്നു.
യാത്രപോകുന്ന ഹയ്യാന്‍ തന്റെ കുവൈത്ത് അനുഭവങ്ങള്‍ പങ്കുവെച്ചു. സ്റ്റുഡന്റസ് ഇന്ത്യ ഫഹാഹീൽ ഏരിയ കൺവീനർ ജുമാൻ സമാപനവും പ്രാർത്ഥയും നടത്തി. ചടങ്ങിൽ ഹയ്യാന്‍ നസീമിനുള്ള ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.