കുവൈത്ത് സിറ്റി: ഫര്‍വാനിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൊതുശുചിത്വ വകുപ്പ് ജലീബ് ശുയൂഖില്‍ പരിശോധന നടത്തി. ഹസാവി ബ്ലോക് മൂന്ന് കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 18 തെരുവുകച്ചവടക്കാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ആറ് പച്ചക്കറി ലോറികള്‍ കണ്ടുകെട്ടി. പിടികൂടിയവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ടവകുപ്പിന് കൈമാറി. അലക്ഷ്യമായി നിർത്തിയിട്ട 163 വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചു. നിശ്ചിത സമയത്തിനകം വാഹനത്തിെൻറ രേഖകളുമായി ബന്ധപ്പെട്ട വകുപ്പിൽ എത്തണം. 20 കാറുകള്‍ ബുധനാഴ്ചത്തെ പരിശോധനയിൽ കണ്ടുകെട്ടി. നിയമലംഘനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 139 എന്ന ഹോട്ട്ലൈന്‍ നമ്പറിലോ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.