ഹരിപ്പാടൻസ് ഓണം ഫ്ലയർ പ്രകാശനം പ്രസിഡന്റ് അജികുട്ടപ്പൻ കൺവീനർ അനിൽ എബ്രഹാമിനു നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈത്ത് (എച്ച്.പി.എ.കെ) 'ഹരിപ്പാടൻസ് ഓണം-2022' ഫ്ലയർ പ്രകാശനം പ്രസിഡന്റ് അജികുട്ടപ്പൻ കൺവീനർ അനിൽ എബ്രഹാമിനു നൽകി നിർവഹിച്ചു.അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഒക്ടോബർ 28ന് രാവിലെ 10 മുതൽ നടക്കുന്ന പരിപാടിയിൽ അത്തപ്പൂക്കളം, മഹാബലി എഴുന്നള്ളത്ത്, പുലിക്കളി, തിരുവാതിര, നാടൻപാട്ട്, വഞ്ചിപ്പാട്ട്, ഡാൻസ്, ഗാനമേള, ഫ്യൂഷൻ, ഓണസദ്യ എന്നിവ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജനറൽ സെക്രട്ടറി സിബി പുരുഷോത്തമൻ, ട്രഷറർ ബിനു യോഹന്നാൻ, സെക്രട്ടറി ജയകൃഷ്ണൻ കെ. വാരിയർ, വൈസ് പ്രസിഡന്റ് കലേഷ് ബി. പിള്ള എന്നിവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.