കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാന്‍ സഹായവുമായി റെഡ് ക്രെസന്‍റ് സൊസൈറ്റിയടക്കമുള്ള സന്നദ്ധ സേവകര്‍ സജീവമായി. പ്രായാധിക്യത്താല്‍ പ്രയാസപ്പെടുന്നവര്‍, രോഗികള്‍, വികലാംഗര്‍ ഉള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ പോളിങ് സ്റ്റേഷനുകളിലത്തെിക്കാനും തിരിച്ച് വീടുകളില്‍ കൊണ്ടുവിടുന്നതിനും പ്രത്യേകവിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു.
സന്നദ്ധ- സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറായി 2500ലേറെ വനിതാ ഉദ്യോഗസ്ഥര്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ ജോലി ചയ്യുന്ന സ്വദേശി വനിതകളാണ് സ്വയം സന്നദ്ധരായി മുന്നോട്ടുവന്നത്. സഹായത്തിനാളില്ലാതെ അവശതയും പ്രയാസവും കാരണം ആരും വോട്ടുചെയ്യാതെ മാറിനില്‍ക്കുന്ന സാഹചര്യമുണ്ടാവരുതെന്നാണ് അധികൃതര്‍ ലക്ഷ്യംവെച്ചത്. കുവൈത്ത് റെഡ് ക്രെസന്‍റ് സൊസൈറ്റിയിലെ സന്ധന്ന സേവകരും അവശരെയും ഭിന്നശേഷിയുള്ളവരെയും പോളിങ് ബൂത്തിലത്തെിക്കാനും തിരിച്ചുവിടാനും ആവേശത്തോടെ പ്രവര്‍ത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.