കുവൈത്ത് സിറ്റി: അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച് വിദേശ തൊഴിലാളികളെ ബോധ്യപ ്പെടുത്താൻ മാൻപവർ അതോറിറ്റി പ്രത്യേക ബുക്ലെറ്റ് തയാറാക്കുന്നു. വിദേശകാര്യ മന്ത് രാലയത്തിലെ കോൺസുലേറ്റ്കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി സാമി അൽ ഹംദുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ പ്രസ്താവനയിൽ അതോറിറ്റി ഉപമേധാവി അബ്ദുല്ല അൽ മുതൗതിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഏഴ് ഭാഷകളിലാണ് കൈപ്പുസ്തകം തയാറാക്കുന്നത്.
കുവൈത്തിലെത്തുന്നതിന് മുമ്പുതന്നെ അതത് രാജ്യങ്ങളിലെ കോൺസുലേറ്റുകൾ വഴിയായിരിക്കും തൊഴിലാളികൾക്ക് പുസ്തകം ലഭ്യമാക്കുക. യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ തൊഴിലെടുക്കുന്ന രാജ്യത്തെ കുറിച്ചും അവിടത്തെ തൊഴിൽനിയമങ്ങളെ കുറിച്ചും ധാരണയുണ്ടാക്കുന്നത് തൊഴിലാളിക്കും തൊഴിലുടമക്കും ഒരുപോലെ ഗുണംചെയ്യുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.