ജപ്പാനെതിരായ മൽസരത്തിൽ കുവൈത്ത് താരത്തിന്റെ മുന്നേറ്റം
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന ഐ.എച്ച്.എഫ് പുരുഷ ഹാൻഡ്ബാൾ ലോക ചാമ്പ്യൻഷിപ് യോഗ്യത മത്സരത്തിൽ ജപ്പാന് മുന്നിൽ അടിപതറി കുവൈത്ത്. ചാമ്പ്യൻഷിപ്പിന്റെ പ്രധാന റൗണ്ടിൽ ജപ്പാനെതിരെ 28-27 എന്ന സ്കോറിന് കുവൈത്ത് പരാജയപ്പെട്ടു.
ശൈഖ് സാദ് അൽ അബ്ദുല്ല സ്പോർട്സ് കോംപ്ലക്സ് ഹാളിൽ നടന്ന മത്സരം തുടക്കം മുതൽ കടുത്ത പോരാട്ടമായിരുന്നു. ആദ്യ പകുതിയിൽ ജപ്പാൻ ഒരു ഗോൾ ലീഡ് നേടി 15-14ന് മുന്നിലെത്തി. രണ്ടാം പകുതിയിൽ കുവൈത്ത് തിരിച്ചുവരവ് നടത്താൻ ശ്രമിച്ചെങ്കിലും ജപ്പാന്റെ പ്രതിരോധം കുവൈത്തിന്റെ ആക്രമണങ്ങളെ ഫലപ്രദമായി നിർവീര്യമാക്കി. അവസാന നിമിഷം വരെ ജപ്പാന് കുറഞ്ഞ ലീഡ് നിലനിർത്താനും കഴിഞ്ഞു. ഞായറാഴ്ച ദക്ഷിണ കൊറിയക്കെതിരെയാണ് കുവൈത്തിന്റെ അവസാന മൽസരം. ഈ പോരാട്ടത്തിൽ വിജയിച്ചാൽ 2027-ൽ ജർമ്മനിയിൽ നടക്കുന്ന ലോകകപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പ് സെമിഫൈനലിലും കുവൈത്തിന് സ്ഥാനം ഉറപ്പാക്കാം.
ഗ്രൂപ്പ് ബിയിൽ നടന്ന മറ്റു മത്സരത്തിൽ ബഹ്റൈൻ ഖത്തറിനെതിരെ 31-28 എന്ന സ്കോറിന് വിജയിച്ചു. യു.എ.ഇ സൗദി അറേബ്യയെ 33-19 എന്ന സ്കോറിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് സിയിൽ ഹോങ്കോങ് ജോർദാനെ (25-21) പരാജയപ്പെടുത്തി. ഗ്രൂപ്പ് ഡിയിൽ ഇറാൻ ഓസ്ട്രേലിയയെ 37-17ന് പരാജയപ്പെടുത്തി. മറ്റൊരു മൽസരത്തിൽ ചൈന ഇന്ത്യയെ 36-20ന് പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.