കുവൈത്ത്​ ഹാൻഡ്​ബാൾ ലീഗിൽ കുവൈത്ത്​ സോക്കർ ക്ലബ്​ അൽ അറബിയെ നേരിടുന്നു   

ഹാൻഡ്​ബാൾ ലീഡ്​: ജയത്തോടെ കുവൈത്ത്​ സോക്കർ ക്ലബ്​ മുന്നിൽ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ഹാൻഡ്​ബാൾ ലീഗിൽ കുവൈത്ത്​ സോക്കർ ക്ലബ്​ അൽ അറബിയെ തോൽപിച്ചു. 25-23 പോയൻറ്​ നിലയിലാണ്​ കുവൈത്ത്​ സോക്കർ ക്ലബി​െൻറ വിജയം. ഇതോടെ കഴിഞ്ഞ ഏഴു​ കളികളിലും വിജയിച്ച്​ 30 പോയൻറുമായി കുവൈത്ത്​ സോക്കർ ക്ലബ്​ മുന്നിലാണ്​. 22 പോയൻറുമായി അഞ്ചാമതാണ്​ അൽ അറബി.

മറ്റൊരു മത്സരത്തിൽ സാൽമിയ ഫഹാഹീലിനെ 33-23 സ്​കോറിന്​ തോൽപിച്ചപ്പോൾ അൽ ഖുറൈൻ സുലൈബീകാത്തിനെ 40-21 സ്​കോറിന്​ കീഴടക്കി. പ്രീമിയർ ഹാൻഡ്​ബാൾ ലീഗിലെ ആറു ടീമുകളും ഫസ്​റ്റ്​ ക്ലാസ്​ ഹാൻഡ്​ബാൾ ലീഗിലെ 10​ ടീമുകളും ഇത്തവണ ഒന്നിച്ചാണ്​ മത്സരിക്കുന്നത്​.കഴിഞ്ഞ ദിവസം അമീർ കപ്പ്​ ഫുട്​ബാൾ ഫൈനലിൽ അൽ അറബി ക്ലബിനോടേറ്റ തോൽവിക്ക്​ മറ്റൊരു ഗെയിമിൽ പകരം ചോദിക്കാൻ കഴിഞ്ഞുവെന്ന്​ കുവൈത്ത്​ സോക്കർ ക്ലബിന്​ ആശ്വസിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.