ഹംദാൻ മുഹമ്മദ് ഹംദാൻ അൽ-മുതൈരിക്ക് ഔദ്യോഗിക ബഹുമതിയോടെ വിട

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തി​ന് വേ​ണ്ടി ര​ക്ത​സാ​ക്ഷി​യാ​യ കു​വൈ​ത്തി പൗ​ര​ന്‍ ഹം​ദാ​ൻ മു​ഹ​മ്മ​ദ് ഹം​ദാ​ൻ അ​ൽ-​മു​തൈ​രി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ട​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​ടെ സു​ലൈ​ബി​ഖാ​ത്തി​ല്‍ ഖ​ബ​റ​ട​ക്കി. 1990-ലെ ​ഇ​റാ​ഖി അ​ധി​നി​വേ​ശ​ത്തി​ലാ​ണ് മു​തൈ​രി​യു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഡി.​എ​ൻ.​എ ടെ​സ്റ്റ്‌ ന​ട​ത്തി​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​റി​ഞ്ഞ​ത്.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ക്ക് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ല്‍ നേ​തൃ​ത്വം ന​ല്‍കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ്, ഉ​ന്ന​ത പൊ​ലീ​സ്-​സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍മാ​ര്‍ എ​ന്നി​വ​ര്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു.

അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹും കി​രീ​ടാ​വ​കാ​ശി​യും ഹം​ദാ​ൻ അ​ൽ-​മു​തൈ​രി​യു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ വി​മോ​ച​ന​ത്തി​നാ​യി സ്വ​യം ത്യാ​ഗം ചെ​യ്ത​വ​രെ രാ​ജ്യം ആ​ദ​ര​വോ​ടെ​യാ​ണ് ഓ​ർ​മി​ക്കു​ന്ന​തെ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Hamdan Muhammad Hamdan Al-Mutairi with official honours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.