സർഗവേദി സാൽമിയ സംഘടിപ്പിച്ച ‘ഹല കുവൈത്ത് സർഗസന്ധ്യ’ പരിപാടിയിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ-വിമോചനദിനാഘോഷത്തിന്റെ ഭാഗമായി സർഗവേദി സാൽമിയ ‘ഹല കുവൈത്ത് -സർഗ സന്ധ്യ -2025’ സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ സംഘടിപ്പിച്ച പരിപാടി ഷുക്കൂർ വണ്ടൂർ ഉദ്ഘാടനം ചെയ്തു. സർഗ വേദി സാൽമിയ പ്രസിഡന്റ് ഫൈസൽ ബാബു അധ്യക്ഷത വഹിച്ചു. കരോക്കേ ഗാനമേള, മിമിക്രി, മുട്ടിപ്പാട്ട്, ഫാമിലി ഗ്രൂപ് സോങ് തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ നടന്നു. സിസിൽ കൃഷ്ണൻ, റിയാസ് വളാഞ്ചേരി, ഫൈസൽ മെട്രോ, ഫൈസൽ ബാബു, ശ്രീദേവി, നബ്ഹാൻ, നസീറ റിയാസ്, ഷെഹന സഫ്വാൻ, ഷെഫീഖ് ബാവ, അബ്ദുൽ സലാം ഒലക്കോട് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ജഹാൻ, ഫാറൂഖ് ശർഖി, ഹക്കീം റാവുത്തർ, ഷെഫീഖ്, ശുക്കൂർ വണ്ടൂർ, ആസിഫ് ഖാലിദ്, അൻസാർ മാള, മീനാക്ഷി എന്നിവരുടെ ടീം അവതരിപ്പിച്ച മുട്ടിപ്പാട്ടും, ടീം സർഗ വേദി അവതരിപ്പിച്ച മിമിക്രിയും പരിപാടിയുടെ മാറ്റുകൂട്ടി. സർഗ വേദി സാൽമിയ സെക്രട്ടറി റിയാസ് വളാഞ്ചേരി സ്വാഗതവും ട്രഷറർ സിസിൽ കൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.