കുവൈത്ത് സിറ്റി: രാജ്യത്തു നിന്നുള്ള ഹജ്ജ് തീർഥാടകരുടെ യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കുവൈത്ത്. തീർഥാടകരെ പുണ്യഭൂമിയിൽ എത്തിക്കുന്നതിനായി അടുത്ത ആഴ്ച ആദ്യം എയർ ബ്രിഡ്ജ് ആരംഭിക്കും. തീർഥാടകർക്ക് സുഗമമായ യാത്രയും പിന്തുണയും ഉറപ്പാക്കുന്നതിന് നടപടികൾ പൂർത്തിയായി വരികയാണ്.
എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഇസ്ലാമിക കാര്യ മന്ത്രാലയവും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളും ഏകോപനം നടക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വിമാനത്താവളത്തിൽ എത്തിയതു മുതൽ വിമാനങ്ങളിൽ കയറുന്നതുവരെ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി സമഗ്ര പ്രവർത്തന പദ്ധതി വിമാനത്താവള അധികൃതർ തയാറാക്കിയിട്ടുണ്ട്. തീർഥാടകർക്ക് വിമാനത്താവളത്തിൽ കാലതാമസം കുറക്കൽ, ബാഗേജ് കാര്യക്ഷമമായി കൈകാര്യം ചെയ്യൽ, സുഗമമായ വിമാനത്താവള അനുഭവം എന്നിവ ഉറപ്പാക്കും. 8,000 തീർഥാടകരാണ് കുവൈത്തിൽനിന്ന് ഈ വർഷം ഹജ്ജിന് ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.