ഹജ്ജ് കരാറിൽ ഒപ്പുവെച്ചശേഷം കുവൈത്ത് മന്ത്രി അബ്ദുൽ അസീസ് അൽ മജീദ്, സൗദി മന്ത്രി തൗഫീഖ് അൽ റബീഅ എന്നിവർ
കുവൈത്ത് സിറ്റി: ഈ വർഷത്തെ ഹജ്ജിന് കുവൈത്തിൽനിന്ന് 8000 തീർഥാടകരെ ഉൾപ്പെടുത്താൻ കുവൈത്ത്-സൗദി അറേബ്യ ധാരണ. ഇതുസംബന്ധിച്ച കരാറിൽ കുവൈത്ത് നീതി-ഔഖാഫ്- ഇസ്ലാമിക് കാര്യ മന്ത്രി അബ്ദുൽ അസീസ് അൽ മജീദും സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി തൗഫീഖ് അൽ റബീഅയും ഒപ്പുവെച്ചു.
2023ലെ ഹജ്ജ്, ഉംറ സേവന സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെ മന്ത്രിമാരും കരാർ രൂപപ്പെടുത്തിയത്. തീർഥാടകർക്ക് ഗതാഗതം, കേറ്ററിങ് തുടങ്ങി വിവിധ മേഖലകളിൽ നൽകുന്ന സേവനങ്ങളെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.