കുവൈത്ത് നീന്തൽ താരങ്ങൾ മെഡലുമായി
കുവൈത്ത് സിറ്റി: യു.എ.ഇയിൽ നടന്ന 30ാമത് ഗൾഫ് നീന്തൽ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ദേശീയ നീന്തൽ ടീമിന്റെ മികച്ച പ്രകടനം. പുരുഷ, വനിതാ വിഭാഗങ്ങളിലായി കുവൈത്ത് 30 മെഡലുകൾ നേടി. 11 സ്വർണവും 11 വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടുന്നതാണ് കുവൈത്തിന്റെ 30 മെഡലുകൾ. ആറ് രാജ്യങ്ങളിൽ നിന്നുള്ള 200 നീന്തൽ താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിന്റെ ആദ്യ രണ്ട് ദിവസങ്ങളിലായാണ് കുവൈത്തിന്റെ നേട്ടം.
ഒമ്പത് വനിതാ അത്ലറ്റുകൾ ഉൾപ്പെടെ 40 പേർ കുവൈത്ത് ദേശീയ ടീമിനായി മൽസരത്തിലുണ്ട്. വനിതാ നീന്തൽ മത്സരങ്ങളിൽ കുവൈത്ത് ആദ്യമായി പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. യു.എ.ഇ അക്വാട്ടിക് സ്പോർട്സ് ഫെഡറേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വരെ മത്സരം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.