ഗൾഫ് മാധ്യമം-അൽ അൻസാരി എക്സേഞ്ച് റമദാൻ ക്വിസ്; സമ്മാനങ്ങൾ വിതരണം ചെയ്തു

കുവൈത്ത് സിറ്റി: റമദാനിൽ ഗൾഫ് മാധ്യമം-അൽ അൻസാരി എക്സേഞ്ചുമായി സഹകരിച്ചു നടത്തിയ റമദാൻ ക്വിസ് മൽസര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫർവാനിയ ഷെഫ് നൗഷാദിൽ നടന്ന ചടങ്ങ് അൽ അൻസാരി എക്സേഞ്ച് ഓപ്പറേഷൻ മാനേജർ ശ്രീനാഥ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

ഗൾഫ് മാധ്യമവുമായി സഹകരിച്ചു നടത്തുന്ന ഇത്തരം പരിപാടികൾ വലിയ ചാരിതാർഥ്യം നൽകുന്നതാണെന്നും പൊതുജനങ്ങളുമായി അടുത്ത ബന്ധം നിലനിർത്തുന്ന ഇത്തരം പരിപാടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മാധ്യമം കുവൈത്ത് ആക്ടിങ് റസിഡന്റ് മാനേജർ പി.ടി.ശരീഫ് അധ്യക്ഷത വഹിച്ചു. ഗൾഫ് മാധ്യമം കുവൈത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ അൻവർ സയീദ്, എക്സിക്യൂട്ടീവ് അംഗം സാബിക് യൂസഫ്, അൽ അൻസാരി എക്സേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് മോഹൻദാസ് എന്നിവർ ആശംസകൾ നേർന്നു.

ഗൾഫ് മാധ്യമം കുവൈത്ത് എഡിറ്റോറിയൽ ഹെഡ് അസ്സലാം സ്വാഗതവും കൺട്രി ഹെഡ് സി.കെ. നജീബ് നന്ദിയും പറഞ്ഞു. സർക്കുലേഷൻ ഇൻചാർജ് എസ്.പി നവാസ് സമ്മാന വിതരണം നിയന്ത്രിച്ചു. വിജയികൾക്ക് അൽ അൻസാരി എക്സേഞ്ച് ഓപ്പറേഷൻ മാനേജർ ശ്രീനാഥ് ശ്രീകുമാർ, മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് മോഹൻദാസ്, കോറിഡോർ ഇൻ ചാർജ് ഇന്ത്യ അനീഷ്,ഡിജിറ്റൽ സെയിൽസ് മാനേജർ ദിലൻ, പി.ടി.ശരീഫ്,അൻവർ സയീദ്, സാബിക് യൂസഫ്, ശ്രീജിത്ത് മോഹൻദാസ്, അസ്സലാം, സി.കെ. നജീബ്, പിടി.ഷാഫി, സലിം കോട്ടയിൽ,മുഹമ്മദ് ശമീം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഗൾഫ് മാധ്യമം-അൽ അൻസാരി എക്സേഞ്ച് റമദാൻ ക്വിസ് വിജയികൾ ഗൾഫ് മാധ്യമം, അൽ അൻസാരി എക്സേഞ്ച് പ്രതിനിധികൾകൊപ്പം

 

സമ്മാനം കൈപറ്റിയവർ

ആയിരങ്ങൾ പങ്കെടുത്ത മൽസരത്തിൽ നറുക്കിലൂടെയാണ് ഓരോ ദിവസത്തെയും വിജയികളെ തെരഞ്ഞെടുത്തത്. നിഷ ആസിഫ്,സിറാജുദ്ധീൻ,ആബിദ,ഫിന്നി ജോയ്, റാഷിദ് ബിക്കിരി,ബെറ്റി ബിജു, എബി ജോൺ,അസ്‍ലം പാനൂർ, വിനീത് വിൻസൻ, ദിൽഷ അൻസാർ, റിനു ചാക്കോ, സുധീർ സുബൈർകുട്ടി, മുഹറമ്മദ് നാസിർ, ബിജി വിനാദ്, അഷ്റഫ്, ജാസിം ഇസ്മായിൽ,ആസിഫ്,ജീന ജോസ്, റസീന അൻവർ സാദത്ത്, റംഷീദ്, ഷഫീഖ് ഷംസുദ്ധീൻ, ബിന്ദു ബിജു, നസീർ, ഷക്കീല ഹാഷിം, ജോബി മോൾ എന്നിവർ നേരിട്ടെത്തി സമ്മാനങ്ങൾ കൈപറ്റി.

ഗൾഫ് മാധ്യമം-അൽ അൻസാരി എക്സേഞ്ച് റമദാൻ ക്വിസിൽ മെഗാ വിന്നറായ സൂപ്പിക്ക് അൽ അൻസാരി എക്സേഞ്ച് ഓപ്പറേഷൻ മാനേജർ ശ്രീനാഥ് ശ്രീകുമാർ പ്രത്യേക സമ്മാനം കൈമാറുന്നു

 

സൂപ്പി മെഗാ വിന്നർ

ഗൾഫ് മാധ്യമം-അൽ അൻസാരി എക്സേഞ്ച് റമദാൻ ക്വിസിൽ സൂപ്പി മെഗാ വിന്നറായി. ഒരു മാസം നീണ്ട മൽസരത്തിൽ ദിവസവും ശരിയുത്തരം അയച്ചവരിൽ നിന്നു നറുക്കിട്ടെടുത്താണ് മെഗാ വിന്നറെ തെരഞ്ഞെടുത്ത്. മെഗാ വിന്നറായ സൂപ്പിക്ക് അൽ അൻസാരി എക്സേഞ്ച് ഓപ്പറേഷൻ മാനേജർ ശ്രീനാഥ് ശ്രീകുമാർ പ്രത്യേക സമ്മാനം കൈമാറി.

Tags:    
News Summary - Gulf Madhyamam – Al Ansari Exchange Ramadan Quiz: Prizes Distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.