Posted On
date_range Updated On
date_range ഗൾഫ് കപ്പ്; കുവൈത്ത് ടീം ഒരുങ്ങുന്നു
കുവൈത്ത് സിറ്റി: ഗൾഫ് കപ്പിന് കുവൈത്ത് ഫുട്ബാൾ ടീം ഒരുങ്ങുന്നു. ചാമ്പ്യൻഷിപ്പിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി 30 കളിക്കാർ അടങ്ങുന്ന ആദ്യഘട്ട ടീമിനെ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) പ്രഖ്യാപിച്ചു.
കെ.എഫ്.എ ബോർഡും ടീം മാനേജരായ ജുവാൻ പിസിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ടീമിനെ തീരുമാനിച്ചതെന്ന് കെ.എഫ്.എ വൈസ് പ്രസിഡന്റ് ഒസാമ ഹുസൈൻ പറഞ്ഞു. പരിശീലനത്തിനായി ടീം വ്യാഴാഴ്ച ദോഹയിലേക്ക് തിരിക്കും. ഡിസംബർ 21 മുതൽ ജനുവരി മൂന്നു വരെ കുവൈത്തിലാണ് ഗൾഫ് കപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.