കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിലെ ബി ഗ്രൂപ്പ് മത്സരത്തിൽ യമനെതിരെ ബഹ്റൈന്‍ ഒരുഗോൾ ജയം. 37ാം മിനിറ്റിൽ ജമാൽ റാഷിദാണ് വിജയഗോൾ നേടിയത്. ഗോൾ മടക്കാൻ യമൻ ടീം ആഞ്ഞുശ്രമിച്ചെങ്കിലും ബഹ്റൈൻ പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. ഇരുടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൽ ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ കഴിയാതിരുന്നതാണ് യമന് വിനയായത്.
നേരത്തെ ആദ്യമത്സരത്തിൽ ഖത്തറിനെതിരെ നാലുഗോളിെൻറ വമ്പൻ തോൽവി ഏറ്റുവാങ്ങിയ യമൻ ടീമിന് ഇതോടെ പുറത്തേക്ക് വഴിതെളിഞ്ഞു. വെള്ളിയാഴ്ച ഇറാഖിനെതിരെ ജയിച്ചാലും യമൻ സെമിഫൈനലിലെത്താൻ സാധ്യതയില്ല. ബഹ്റൈൻ ആദ്യ മത്സരത്തിൽ ഇറാഖുമായി 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. ബി ഗ്രൂപ്പിൽ വെള്ളിയാഴ്ച ഖത്തറിനെതിരെയാണ് ബഹ്റൈെൻറ ഗ്രൂപ്പ്തലത്തിലെ അവസാന മത്സരം. ഖത്തർ സെമിയിലേക്ക് മുന്നേറുമെന്നാണ് കരുതുന്നത്. രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താൻ ഇറാഖും ബഹ്റൈനും തമ്മിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.