കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലകളിലൊന്നായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ച് ഗൾഫ് മാധ്യമം നടത്തിയ റമദാൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാന വിതരണം നടത്തി. ഞായറാഴ്ച രാത്രി എട്ടുമണിക്ക് ഗ്രാൻഡ് ഹൈപ്പർ അൽ റായി ഒൗട്ട്ലെറ്റിൽ നടന്ന പ്രൗഢമായ പരിപാടിയിൽ ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി മെഗാ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗൾഫ് മാധ്യമം കുവൈത്ത് റസിഡൻറ് മാനേജർ അൻവർ സഇൗദ് അധ്യക്ഷത വഹിച്ചു. റമദാനിൽ ഒാരോ ദിവസവും പത്രത്തിൽ പ്രസിദ്ധീകരിച്ച രണ്ടു ചോദ്യങ്ങൾക്ക് ശരിയുത്തരമയക്കുന്നവരിൽനിന്ന് നറുക്കെടുത്താണ് ഒാരോ ദിവസവും രണ്ടു വിജയികളെ തെരഞ്ഞെടുത്തത്.
ഇതിൽനിന്ന് മൂന്നു മെഗാ സമ്മാനാർഹരെയും തെരഞ്ഞെടുത്തു. ഉണ്ണികൃഷ്ണൻ ഒന്നാം സമ്മാനവും എൻ.എ. നൗഷാദ് രണ്ടാം സ്ഥാനവും പ്രകാശൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗൾഫ് മാധ്യമം കുവൈത്ത് മാർക്കറ്റിങ് ഇൻ ചാർജ് സി.കെ. നജീബ് സ്വാഗതം പറഞ്ഞു. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിങ് മാനേജർ സനിൻ വസീം നന്ദിയും പറഞ്ഞു. ഗ്രാൻഡ് റീെട്ടയിൽ മാനേജർ റിയാസ്, ഷംസുദ്ദീൻ പാണ്ടിക്കടവത്ത്, ഇബ്രാഹിം മഠത്തിൽ എന്നിവർ സംബന്ധിച്ചു.വിജയികളുടെ പേരുവിവരം ഗൾഫ് മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കുകയും ഫോണിൽ നേരിട്ട് വിളിച്ചറിയിക്കുകയും ചെയ്തിട്ടുണ്ട്. സമ്മാനം വാങ്ങാൻ ബാക്കിയുള്ളവർക്ക് ഫർവാനിയ ദജീജിലെ ഗൾഫ് മാധ്യമം ഒാഫിസിൽ സിവിൽ െഎഡി പകർപ്പുമായെത്തി കൈപ്പറ്റാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.