കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീെട്ടയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ 11ാം വാർഷികം ആഘോഷിക്കുന്നു. ആഘോഷ ഭാഗമായി ഉപഭോക്താക്കൾക്ക് വൻ ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസ്കൗണ്ട് സെയിൽ ഡിസംബർ ഏഴുവരെ നീളും. ഗ്രാൻഡ് ഹൈപ്പറിെൻറ കുവൈത്തിലെ 25 ശാഖകളിലും ഡിസ്കൗണ്ട് ലഭ്യമാണ്. വാർഷികാഘോഷ ഭാഗമായി 1 KD ,2 KD,3 KD ഗാർമെൻറ്സ് ആൻഡ് ഫൂട്വെയർ പ്രമോഷനും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ, ഭക്ഷ്യേതര ഉല്പന്നങ്ങള്, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫൂട്വെയര്, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉല്പന്നങ്ങള്, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ വസ്തുക്കൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
ഇടനിലക്കാരില്ലാതെ ഉല്പാദന കേന്ദ്രളില്‍നിന്നും നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ഇടനിലക്കാർക്ക് നൽകേണ്ട ലാഭവിഹിതം വിലക്കുറവായും സമ്മാനപദ്ധതികളായും ഉപഭോക്താക്കള്‍ക്ക് നല്കാന് കഴിയുന്നു. ഒപ്പം ഗുണനിലവാരവും കാത്തുസൂക്ഷിക്കുന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈത്തിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവും ഗ്രാൻഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു. ഉപഭോക്താക്കൾക്ക് ഏറ്റവും നല്ല സേവനവും വിലക്കുറവും നൽകാനാണ് ശ്രദ്ധിക്കുന്നതെന്നും അവരുടെ പിന്തുണയാണ് ഗ്രാൻഡ് ഹൈപ്പർ കുറഞ്ഞ കാലയളവിൽ 25 ഒൗട്ട്ലെറ്റിലേക്ക് വികസിക്കാൻ കാരണമെന്നും മൂന്നുവർഷം കൊണ്ട് 50 ഒൗട്ട്ലെറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്നും ശുവൈഖിൽ പാണ്ട മാളിൽ പുതുതായി ആരംഭിച്ച ഗ്രാൻഡ് ഹൈപ്പർ ശാഖയിൽ ഉപഭോക്താക്കളിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.