ഗ്രാൻഡ് ഹൈപ്പർ സൽവയിൽ പ്രവർത്തനമാരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മുൻനിര റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ സൽവയിൽ പുതിയ ഔട്ട്‍ലറ്റ് തുറന്നു. സൽവ ബ്ലോക്ക് 5, സ്ട്രീറ്റ് 5 ലാണ് വിപുലമായ സൗകര്യങ്ങളോടു കൂടിയ ഔട്ട്‍ലറ്റ്. ഗ്രാൻഡ് ഹൈപ്പറിന്റെ 45ാമത് ഔട്ട്‍ലറ്റാണിത്.

ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ശർറാഹ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.   


റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.അൻവർ അമീൻ ചേലാട്ട്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹ്‌സീർ അലി, സി.ഒ.ഒ മുഹമ്മദ് അസ്‌ലം ചേലാട്ട്, ലാംകോ ഡയറക്ടർ അമാനുല്ല,സാദ് മുഹമ്മദ് സാദ് അൽ ഹമദ, സാലിം സാദ് സൽമാൻ അൽ ഹമദ, മറ്റ് മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു. 


തിരക്കേറിയെ സൽവ ബ്ലോക്ക് അഞ്ചിലെ പുതിയ ഔട്ട്‍ലറ്റിൽ സ്വദേശികൾക്കും വിദേശികൾക്കും വസ്തുക്കൾ തിരഞ്ഞെടുക്കാനും പാർക്കിങിനും വിപുലമായ സൗകര്യങ്ങൾ ഉണ്ട്. നിത്യോപയോഗ വസ്തുക്കൾ, പഴങ്ങൾ,പച്ചക്കറികൾ, സ്വീറ്റ്സ് ഇനങ്ങൾ തുടങ്ങി കുടുംബങ്ങൾക്കും വ്യക്തികൾക്കും അനിവാര്യമായ വസ്തുക്കൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Grand Hyper begins in Salwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.