ഗ്രാൻഡ് ഹൈപ്പർ ഗോൾഡ് ഫെസ്​റ്റ്​: ആദ്യ നറുക്കെടുപ്പ്​ വിജയികൾക് സ്വർണ നാണയങ്ങൾ നൽകി

കുവൈത്ത്​ സിറ്റി: കുവൈത്തിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ മെഗാ പ്രമോഷനൽ ഫെസ്​റ്റിവലായ ഗോൾഡ് ഫെസ്​റ്റിവലിലെ ആദ്യ നാല് നറുക്കെടുപ്പിലെ വിജയികൾക്കുള്ള സ്വർണ നാണയങ്ങൾ നൽകി. മെഗാ വിജയികളായ താജുദ്ദീൻ, രാജേഷ് കുമാർ, ഒസാമ മുസ്തഫ എന്നിവർക്ക്​ ഗ്രാൻഡ് ഹൈപ്പർ ഫർവാനിയയിൽ നടന്ന ലളിതമായ ചടങ്ങിൽ 40 ഗ്രാം സ്വർണ നാണയങ്ങൾ കൈമാറി. കൂടാതെ ഇരുപതോളം മറ്റ് വിജയികൾക് എട്ട്​ ഗ്രാം വീതമുള്ള സ്വർണ നാണയങ്ങളും നൽകി. ഗ്രാൻഡ്​ ഗോൾഡ് ഫെസ്​റ്റ്​ നവംബർ 21ന് അവസാനിക്കും. ഗ്രാൻഡ് ഹൈപ്പറിൽനിന്നും അഞ്ച്​ ദീനാറിന്​ പർച്ചേസ്​ ചെയ്യുന്നവർക് ഗോൾഡ് ഫെസ്​റ്റ്​ നറുക്കെടുപ്പി​െൻറ ഭാഗമാകാൻ സാധിക്കും.

അടുത്ത നറുക്കെടുപ്പ് നവംബർ എട്ടിനും ബംബർ നറുക്കെടുപ് നവംബർ 22നും നടക്കും. ബംബർ വിജയിക്ക് 500 ഗ്രാം സ്വർണ നാണയമാണ് സമ്മാനമായി ലഭിക്കുന്നത്. നവംബർ 21 വരെയുള്ള എല്ലാ വിജയികൾക്കുമായി ഒന്നര കിലോ സ്വർണനാണയങ്ങൾ സമ്മാനമായി ലഭിക്കും. കൂടാതെ ഗോൾഡ് ഫെസ്​റ്റി​െൻറ ഭാഗമായി എല്ലാ ഗ്രാൻഡ് ഹൈപ്പർ ഷോപ്പുകളിലും പഴം, പച്ചക്കറി, ഭക്ഷ്യ ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക്​ വൻ വിലക്കിഴിവും പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് ഗ്രാൻഡ് ഹൈപ്പർ മാനേജ്‌മെൻറ്​ പ്രതിനിധികൾ അറിയിച്ചു. ഗ്രാൻഡ് ഹൈപ്പർ ഫർവാനിയ സ്​റ്റോറിൽ നടത്തിയ ചടങ്ങിൽ റീറ്റെയ്ൽ ഓപ്പറേഷൻ ഡയറക്ടർ തഹ്‌സീർ അലി, സി.ഒ.ഒ റാഹിൽ ബാസിം, അബൂയുസഫ്​ അൽ രിഫായി തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.